ഒരേ വാക്‌സിന് എങ്ങനെ രണ്ടുവില; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്‌സിന് രണ്ട് വില ഈടാക്കുക, വാക്‌സിൻ ക്ഷാമം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ട് വില നൽകേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്‌സിന് രണ്ട് പേർക്ക് എങ്ങനെ രണ്ട് വിലകളിൽ നൽകാനാകുമെന്ന് കോടതി ചോദിച്ചു. കേന്ദ്രവും…
