Headlines

ഒഎൻവി പുരസ്‌കാരം നിരസിക്കുന്നതായി വൈരമുത്തു; അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

ഒ എൻ വി പുരസ്‌കാരം നിരസിച്ച് തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തു. മീടു ആരോപണം നേരിട്ട വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം നൽകിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുരസ്‌കാരം നിരസിക്കുന്നത്. വിമർശനങ്ങൾ കടുത്തതോടെ പുരസ്‌കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വൈരമുത്തു നിലപാട് അറിയിച്ചത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒഎൻവിയെയും അപമാനിക്കുന്നതാണ്. പുരസ്‌കാര തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം…

Read More

മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിച്ചു; കേരളത്തിലും മൂന്നക്കത്തിലേക്ക്

  കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുന്ന പോലെയാണ് മോദി സർക്കാരിന്റെ എല്ലാവിധ സഹായത്തോടെ പെട്രോൾ കമ്പനികൾ എണ്ണവില ദിനം പ്രതി വർധിപ്പിക്കുന്നത്. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചു. ഇതോടെ മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി കടന്നു നഗരത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില നൂറ് കടക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19…

Read More

യുപിയിലെ അലിഗഢിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയിൽ

  ഉത്തർപ്രദേശിലെ അലിഗഢിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയോടെയാണ് സമീപത്തെ ബാങിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. സംഭവത്തിൽ ബാറുടമ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കടകളടക്കം യുപിയിൽ അടഞ്ഞുകിടക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണെന്ന്…

Read More

24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724…

Read More

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി; ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

  തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നിലവിലുള്ള നിയന്ത്രണം ജൂൺ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണം നിലവിലുള്ളതുപോലെ തുടരും. അവശ്യവസ്തുക്കൾ ഫോണിലൂടെ ഓർഡർ ചെയ്തുവാങ്ങാം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ഏഴ് വരെയാണ് വിതരണസമയം. ജനങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി…

Read More

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീട്ടി

  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയത്. നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കൂടാതെ അമേരിക്ക, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് അടക്കമുള്ള 27 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ വിമാന സർവീസ് നടത്തുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ചില രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇറാൻ, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിംഗപ്പൂർ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്….

Read More

വാക്‌സിനേഷൻ ഡിസംബറോടെ രാജ്യത്ത് പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

  രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ഡിസംബറോടെ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ. ഇതുവരെ മൂന്ന് ശതമാനം വാക്‌സിനേഷൻ മാത്രമേ പൂർത്തിയായിട്ടുള്ളുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. വാക്‌സിനേഷൻ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കിൽ അദ്ദേഹം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിൻ വിതരണത്തിൽ ശ്രദ്ധിക്കട്ടെ. ആ സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ അവതാളത്തിലാണ്. മെയ് ഒന്ന് മുതൽ 18-44 പ്രായപരിധിയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ള വാക്‌സിൻ അവർ സ്വീകരിച്ചിട്ടുപോലുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികൾക്കെതിരായി രാഹുൽ ഗാന്ധിയുടെ…

Read More

കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു മെയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡിനെ തുടർന്ന് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കേരളത്തിൽ കൊവിഡിനെ തുടർന്ന് അനാഥരായ ഒമ്പത്…

Read More

24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3660 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്. 3660 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. 3,18,895 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. നിലവിൽ 23,43,152 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം…

Read More

അല്‍ അമീന്‍ എജ്യുക്കേഷനല്‍ സൊസൈറ്റി സ്ഥാപകന്‍ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ നിര്യാതനായി

ന്യൂഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അല്‍ അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെയും ഡെയ്‌ലി സാലാര്‍ ദിനപത്രത്തിന്റെയും സ്ഥാപകനും അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ ചാന്‍സലറുമായ ഡോ. മുംതാസ് അഹമ്മദ് ഖാന്‍ (86) നിര്യാതനായി.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ‘ബാബെ തഅ്‌ലിം’ എന്ന് പേരില്‍ അറിയപ്പെടുന്ന ഡോ. മുംതാസ് അഹമ്മദ് ഖാന്‍ 1966ലാണ് അല്‍അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റി സ്ഥാപിച്ചത്. അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കര്‍ണാടകയിലും രാജ്യത്തുടനീളവും 200ലധികം ശാഖകളുണ്ട്.ബെംഗളൂരുവില്‍ അല്‍അമീന്‍ കോളജ് ഓഫ്…

Read More