കേന്ദ്രത്തിന്റെ പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്

  സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സാപ്പ് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ കൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരുന്നത്….

Read More

സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി; സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് പുതിയ ഡയറക്ടർ

  ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി. സി.ഐ.എസ്.എഫ് മേധാവിയായ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് സി.ബി.ഐ ഡയറക്ടർ. രണ്ടു വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള 1985 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. പുതിയ ഡയറക്ടറെ നിശ്ചയിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു.

Read More

മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള അംഗീകാരം നല്‍കിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍…

Read More

ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വൻ തീപിടിത്തം

  വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് വന്‍ അഗ്നി ബാധ ഉണ്ടായത്. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്ന് ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഗ്നി ബാധ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…

Read More

കൊവിഡ് വാക്‌സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യം; ജി എസ് ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്ച

  കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ജി എസ് ടി കൗൺസിൽ വെള്ളിയാഴ്ച തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തിയേക്കും. അഞ്ച് ശതമാനമാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയ നികുതി. ഇത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവും ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Read More

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഫേസ്ബുക്ക്

  കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു. 2021 ഫെബ്രുവരി 25നാണ് ഐടി മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ,…

Read More

കൊലക്കേസിലെ അറസ്റ്റ്: സുശീൽ കുമാറിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു

കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽകുമാറിനെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നോർത്തേൺ റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ മാനേജരായിരുന്നു സുശീൽകുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡെപ്യൂട്ടേഷനിലാണ്. ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാർ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത്. മെയ് 4നാണ് സാഗർറാണയെ സുശീൽകുമാർ കൊലപ്പെടുത്തിയത്

Read More

ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ എന്നിവക്ക് ഇന്ത്യയിൽ നിരോധനമെന്ന് സൂചന; നാളെ നിർണായക ദിനം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത് മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കാൻ നൽകിയിരുന്ന സമയപരിധി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും നിർദേശങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് നാളെ മുതൽ ഇവക്ക് വിലക്കേർപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ…

Read More

ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം: ശൈലജ ടീച്ചർ

  നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വാർഥ താത്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായ ആശയത്തിന്റെ പ്രതിഫലനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More

കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെ; 24 മണിക്കൂറിനിടെ 3511 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. ഇതിന് മുമ്പ് ഏപ്രിൽ 14നാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്തത് 24 മണിക്കൂറിനിടെ 3511 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 2,69,48,874 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ…

Read More