Headlines

യാസ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; കനത്ത ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരം വഴി യാസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. ഒഡീഷ, ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ മഴ ശക്തമായി. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും ചുഴലിക്കാറ്റിന്റെ തീവ്രതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ…

Read More

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

  ന്യൂ ഡൽഹി: സിബിഎസ്ഇ ബോർഡ് 2021 പരീക്ഷകള്‍ റദ്ദാക്കില്ല. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കഴിഞ്ഞ വർഷത്തെ പോലെ പരീക്ഷ നടക്കുമെന്ന് കേന്ദ്ര പ്രതിനിധികളും സംസ്ഥാനങ്ങളും തമ്മിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഫോർമാറ്റിനെക്കുറിച്ചും സിബിഎസ്ഇ ക്ലാസ് 12 ബോർഡ് പരീക്ഷാ തീയതികളെക്കുറിച്ചും ജൂൺ ഒന്നിന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പങ്കുവെച്ചേക്കും. 19 പ്രധാന വിഷയങ്ങളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗം ചർച്ച ചെയ്യുകയും പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. മറ്റ് വിഷയങ്ങൾ‌ക്കായി,…

Read More

കൊവിഡ് കുട്ടികള്‍ക്കും ബാധിക്കാം; രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് കുട്ടികളെയും ബാധിക്കാമെന്നും എന്നാല്‍ ഇവരില്‍ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്ന് നിതി ആയോഗ് അംഗം വി.കെ.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികള്‍ക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോള്‍ പറഞ്ഞു. കുട്ടികളിലെ കൊവിഡ് ചികിത്സക്കായി…

Read More

24 മണിക്കൂറിനിടെ 2.40 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

  കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയും രാജ്യത്ത് കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന വർധനവുണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3741 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,55,102 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 2,34,25,467 പേരാണ് ഇതിനോടകം രോഗമുക്തരായത്. 2,99,266 പേർ മരിച്ചു. നിലവിൽ 28,05,399 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത്…

Read More

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; മധ്യപ്രദേശിൽ സഹോദരിമാരായ രണ്ട് യുവതികൾ അറസ്റ്റിൽ

  പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. സഹോദരിമാരായ രണ്ട് പേരെയാണ് സൈനികമേഖലയായ മോവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് 32, 28 വയസ്സുള്ള യുവതിമാരാണ് അറസ്റ്റിലായത്. ഇരുവരും സ്‌കൂൾ അധ്യാപകരാണ്. പാക് സ്വദേശികളായ മുഹ്‌സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരു വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. പാക് സ്വദേശികൾ ഐഎസ്‌ഐ ഏജന്റുമാരാണെന്നാണ് സംശയം സൈനിക മേഖലയായ മോവിൽ നിന്നുള്ള നിർണായക…

Read More

ബ്ലാക്ക് ഫംഗസിന്‍റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി

ന്യൂഡൽഹി: കോവിഡ് ചികിത്സിച്ച്‌ ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്‍റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്‍റെ രോഗലക്ഷണങ്ങളെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്‍റെ മേധാവി ഡോ. ഗുലേറിയ. ഈ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശനശേഷി കുറയുന്നതായോ അനുഭവപ്പെട്ടാനും വിദഗ്ധരുടെ അഭിപ്രായം ആരായണമെന്നും ഡോ. ഗുലേറിയ മുന്നറിയിപ്പ് തരുന്നു. ‘മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ഇതൊക്കെ ആദ്യ ലക്ഷ്ണങ്ങളായി കാണണം….

Read More

കൊലപതാക കേസ്: ഗുസ്തി താരം സുശീൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ നിന്നാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത് ദേശീയ ജൂനിയർ മുൻ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുശീൽകുമാർ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ കൊല്ലപ്പെട്ടത്.

Read More

ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു

  ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു നാൽപത് വർഷങ്ങളായി ഹിന്ദി, മറാഠി, ഭോജ്പുരി ചിത്രങ്ങളിലായി 150ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹം ആപ്‌കെ ഹേൻ കോൻ, മേനെ പ്യാർ കിയാ, ഹം സാത് സാത് ഹേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദ്രോഹിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. മെയ് മാസം 12ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.31 രൂപയായി. ഡീസലിന് 88.60 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയായി. ഡീസലിന് 90.36 രൂപയും.

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

  ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ…

Read More