ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരം വഴി യാസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. ഒഡീഷ, ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ മഴ ശക്തമായി. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും
ചുഴലിക്കാറ്റിന്റെ തീവ്രതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും രക്ഷാപ്രവർത്തന് തയ്യാറായി നിൽക്കുകയാണ്.