രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

 

കൊവിഡിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദ്രോഹിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. മെയ് മാസം 12ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.31 രൂപയായി. ഡീസലിന് 88.60 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയായി. ഡീസലിന് 90.36 രൂപയും.