തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കടുപ്പിക്കുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധിപ്പിക്കുന്നത്
പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ വില 91.37 രൂപയായി. ഡീസലിന് 86.14 രൂപയുമാണ്.