സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.
ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയം നടന്നില്ലെന്നും അന്വേഷിക്കുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹർജി തള്ളി. ഇതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.