നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്യുകയും ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി.
്ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് ലതികയുടെ വിമത സ്ഥാനാർഥിത്വം നിർണായകമായിരുന്നു. മണ്ഡലത്തിൽ 7642 വോട്ടുകൾ ലതികാ സുഭാഷ് നേടിയിരുന്നു. തന്റെ അനുയായികളോടു കൂടി ചർച്ച ചെയ്തതിന് ശേഷമാണ് എൻസിപിയിൽ ചേരാനുള്ള നിലപാട് ലതികാ സുഭാഷ് സ്വീകരിച്ചത്.
കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ എൻസിപിയിലേക്ക് വരുമെന്ന് കഴിഞ്ഞ ദിവസം പിസി ചാക്കോ പറഞ്ഞിരുന്നു. ലതികാ സുഭാഷിന്റെ കടന്നുവരവോടെ കൂടുതൽ നേതാക്കൾ എൻസിപിയിലേക്ക് വരുമെന്നാണ് പാർട്ടി കണക്കാക്കുന്നത്.