Headlines

ഇന്ധനവില ഇന്നും വർധിപ്പിച്ചു

 

കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ജനം വലയുമ്പോൾ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.85 രൂപയിലെത്തി. 89.79 രൂപയാണ് ഡീസലിന്

കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വില വർധന ഫലം വന്നതിന് പിന്നാലെ തുടരുകയായിരുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനത്ത് പെട്രോൾ വില 71 രൂപയായിരുന്നു. 23 രൂപയുടെ വർധനവാണ് ഒരു വർഷത്തിനിടെയുണ്ടായത്.