രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില ഉയർന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വിലവർധന ഫലപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും തുടരുകയായിരുന്നു
പെട്രോൾ വിലയിൽ ഇന്ന് 25 പൈസയും ഡീസൽ വിലയിൽ 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില 91.15 രൂപയായി. ഡീസൽ വില 85.87 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ 92.97 രൂപയും ഡീസൽ 87.57 രൂപയുമായി