ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലും ഗുജറാത്തിലും വ്യാപക നാശനഷ്ടം

 

തീരം തൊട്ട ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. മരങ്ങൾ കടപുഴകി.

അതേസമയം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ദിയുവിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. മുംബൈ നഗരത്തിലും വ്യാപക മഴയാണ് ലഭിക്കുന്നത്. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തിപ്രാപിക്കുകയായിരുന്നു. രാത്രിയും മഴ തുടർന്നു.