മന്ത്രിമാരെ തീരുമാനിക്കാൻ സിപിഎം, സിപിഐ യോഗങ്ങൾ ഇന്ന്; സത്യപ്രതിജ്ഞക്ക് ഇനി രണ്ട് നാൾ

 

സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് സിപിഎമ്മും സിപിഐയും കടന്നു. സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗവും സിപിഐ നിർവാഹക സമിതി യോഗവും ഇന്ന് ചേരും.

കെ കെ ശൈലജയെ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുമുഖങ്ങൾ വരണമെന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്. എന്നാൽ ശൈലജ അടക്കം എല്ലാവരും മാറി പുതുമുഖങ്ങൾ വരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എം വി ഗോവിന്ദൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ രാധാകൃഷ്ണൻ, വീണ ജോർജ്, വി എൻ വാസവൻ, വി ശിവൻകുട്ടി എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്

സിപിഐയിലും നാല് മന്ത്രിമാരും പുതുമുഖങ്ങളായേക്കും. പി പ്രസാദ്, കെ രാജൻ, പി എസ് സുപാൽ, ജെ ചിഞ്ചുറാണി, ജി ആർ അനിൽ, ഇ കെ വിജയൻ എന്നീ പേരുകളാണ് സിപിഐ പട്ടികയിലുള്ളത്.