നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ തങ്ങൾക്ക് സീറ്റുകൾ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തൽ. മത്സരിച്ച 17 ഇടങ്ങളിലാണ് പാർട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുള്ളത്. തൃശ്ശൂർ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും തിരൂരങ്ങാടിയിൽ അട്ടിമറി വിജയം തേടുമെന്നും സിപിഐ പ്രതീക്ഷിക്കുന്നു
സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ആകെ 25 നിയമസഭാ സീറ്റുകളിലേക്കാണ് ഇത്തവണ സിപിഐ മത്സരിച്ചത്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പലയിടത്തും എതിർ ശബ്ദമുയർന്നിരുന്നു. സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമർശനത്തിന് കാരണമായി.