83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരുമില്ല

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലത്തിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വി പി സാനു സ്ഥാനാർഥിയാകും

അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതായും വിജയരാഘവൻ പറഞ്ഞു.

30 വയസ്സ് വരെയുള്ള നാല് പേർ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 30നും 40നും ഇടയിൽ പ്രായമുള്ള എട്ട് പേരുണ്ട്. 40നും 50നും ഇടയിൽ പ്രായമുള്ള 13 പേരും 50നും 60നും ഇടയിൽ പ്രായമുള്ള 31 പേരും 60ന് മേൽ പ്രായമുള്ള 24 പേരും മത്സരിക്കുന്നുണ്ട്. സ്ഥാനാർഥികളിൽ 48 പേർ ബിരുദധാരികളാണ

തിരുവനന്തപുരം ജില്ല
പാറശ്ശാല-സികെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര-കെ ആൻസലൻ, വട്ടിയൂർക്കാവ്-വികെ പ്രശാന്ത്, കാട്ടാക്കട-ഐബി സതീഷ്, നേമം-വി ശിവൻകുട്ടി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രൻ, വർക്കല- വി ജോയ്, വാമനപുരം-ഡികെ മുരളി, ആറ്റിങ്ങൽ-ഒ എസ് അംബിക, അരുവിക്കര-ജി സ്റ്റീഫൻ

കൊല്ലംജില്ല
കൊല്ലം-എം മുകേഷ്,
ഇരവിപുരം-എം നൗഷാദ്,
ചവറ-ഡോ. സുജിത് വിജയൻ (്‌സ്വതന്ത്രൻ)
കുണ്ടറ-ജെ മേഴ്‌സിക്കുട്ടിയമ്മ,
കൊട്ടാരക്കര-കെഎൻ ബാലഗോപാൽ

പത്തനംതിട്ട ജില്ല
ആറന്മുള-വീണ ജോർജ്, കോന്നി-കെയു ജനീഷ്‌കുമാർ,

ആലപ്പുഴ ജില്ല
ചെങ്ങന്നൂർ-സജി ചെറിയാൻ,
കായംകുളം-യു പ്രതിഭ,
അമ്പലപ്പുഴ-എച്ച് സലാം,
അരൂർ-ദലീമ ജോജോ,
മാവേലിക്കര-എം എസ് അരുൺകുമാർ,
ആലപ്പുഴ-പി പി ചിത്തരഞ്ജൻ

കോട്ടയം ജില്ല
ഏറ്റുമാനൂർ-വി എൻ വാസവൻ,
പുതുപ്പള്ളി-ജെയ്ക്ക് സി തോമസ്,
കോട്ടയം, കെ അനിൽകുമാർ

എറണാകുളം ജില്ല
കൊച്ചി- കെ ജെ മാക്‌സി,
വൈപ്പിൻ- കെ എൻ ഉണ്ണികൃഷ്ണൻ,
തൃക്കാക്കര-ഡോ ജെ ജേക്കബ്,
തൃപ്പുണിത്തുറ-എം സ്വരാജ്,
കളമശ്ശേരി-പി രാജീവ്,
കോതമംഗലം-ആന്റണി ജോൺ,
കുന്നത്തുനാട്-പി വി ശ്രീനിജൻ,
ആലുവ-ഷെൽന നിഷാദ് അലി,
എറണാകുളം-ഷാജി ജോർജ് (്‌സ്വതന്ത്രൻ)

ഇടുക്കി ജില്ല
ഇടുക്കി-എംഎം മണി,
ദേവികുളം-തീരുമാനമായില്ല

തൃശ്ശൂർ
ഇരിങ്ങാലക്കുട-ഡോ. ആർ ബിന്ദു
വടക്കാഞ്ചേരി-സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ-മുരളി പെരുനെല്ലി
ചേലക്കര-കെ രാധാകൃഷ്ണൻ
ഗുരുവായൂർ-അക്ബർ
പുതുക്കാട്- കെ കെ രാമചന്ദ്രൻ
കുന്നംകുളം-എസി മൊയ്തീൻ

പാലക്കാട് ജില്ല
തൃത്താല-എംബി രാജേഷ്
തരൂർ- പി പി സുമോദ്
കൊങ്ങാട്- ശാന്താകുമാരി
ഷൊർണൂർ- പി മമ്മിക്കുട്ടി
ഒറ്റപ്പാലം- പ്രേംകുമാർ
മലമ്പുഴ- എ പ്രഭാകരൻ
ആലത്തൂർ- കെ ഡി പ്രസന്നൻ
നെന്മാറ- കെ ബാബു

വയനാട്
മാനന്തവാടി-ഒ ആർ കേളു
ബത്തേരി-എം എസ് വിശ്വനാഥൻ

മലപ്പുറം ജില്ല
തവനൂർ-കെടി ജലീൽ(്‌സ്വതന്ത്രൻ)
പൊന്നാനി-പി നന്ദകുമാർ
നിലമ്പൂർ-പി വി അൻവർ
തിരൂർ-ഗഫൂർ പി ലില്ലീസ്
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ-മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി (്‌സ്വതന്ത്രൻ)
മങ്കട-റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി മിഥുന

കോഴിക്കോട് ജില്ല
പേരാമ്പ്ര- ടി പി രാമകൃഷ്ണൻ
ബാലുശ്ശേരി-സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി-കാരാട്ട് റസാഖ് (്‌സ്വതന്ത്രൻ)
കുന്ദമംഗലം-പിടിഎ റഹീം(്‌സ്വതന്ത്രൻ)
കൊയിലാണ്ടി-കാനത്തിൽ ജമീല

കണ്ണൂർ ജില്ല
ധർമടം-പിണറായി വിജയൻ
തലശ്ശേരി-എ എൻ ഷംസീർ
പയ്യന്നൂർ-ടിഐ മധുസൂദനൻ
കല്യാശ്ശേരി-എം വിജിൻ
അഴീക്കോട്-കെവി സുമേഷ്
പേരാവൂർ-സക്കീർ ഹുസൈൻ
മട്ടന്നൂർ-കെകെ ശൈലജ
തളിപ്പറമ്പ്- എംവി ഗോവിന്ദൻ

കാസർകോട് ജില്ല
ഉദുമ-സി എച്ച് കുഞ്ഞമ്പു
മഞ്ചേശ്വരം-തീരുമാനമായില്ല
തൃക്കരിപ്പൂർ-എം രാജഗോപാൽ