Headlines

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടുൽ: 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ കോത്മി വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.

Read More

പഞ്ചാബിൽ മിഗ് 21 വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

  പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് അപകടം നടന്നത് രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 അപകടമാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത മരിച്ചിരുന്നു. ജനുവരിയിൽ രാജസ്ഥാനിലും മിഗ് 21 വിമാനം തകർന്നുവീണിരുന്നു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Read More

കോവിഡ് പരിശോധനാ ഫലം 15 മിനിറ്റില്‍; ഇന്ത്യയുടെ കൊറോണ സ്വയം പരിശോധനാ കിറ്റായ കൊവിസെല്‍ഫ് വിപണിയിലേയ്ക്ക്

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്നു പോകുന്നത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകളാണ് കോവിഡ് പരിശോധയ്ക്കായി നിർദ്ദേശിക്കപ്പെടുന്നത്. ഈ അവസരത്തിൽ ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച കൊറോണ സ്വയം പരിശോധനാ കിറ്റ് പുറത്തിറക്കി. പൂനെയിലെ മൈലാബ് ഡിസ്‌ക്കവറി സൊലൂഷന്‍സാണ് ഐസിഎംആര്‍ അംഗീകരിച്ച പുറത്തിറക്കിയത്. 2 മിനിറ്റില്‍ ടെസ്റ്റ് ചെയ്യാമെന്നും 15 മിനിറ്റില്‍ പരിശോധനാ ഫലം ലഭിക്കുമെന്നുമുള്ളതാണ് കൊവിസെല്‍ഫിന്റെ സവിശേഷതകള്‍. അടുത്തയാഴ്ചയോടെ ഇത് പൊതുവിപണിയില്‍ ലഭ്യമാകുമെന്നും മൈലാബ്…

Read More

ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ച്‌​ മൊണാലി ബ്ലാ​ക്ക്​ ഫം​ഗ​സ് ബാധിച്ച് മ​രി​ച്ചു

  ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ല്‍ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ര്‍​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാധിച്ച് ​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്‌​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ര്‍ ഗോ​ര്‍​ഹെ​യും(73) മ​രി​ച്ചു.

Read More

എന്റെ സഹോദരന് ആശംസകൾ: പിണറായി വിജയന് ആശംസ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  തുടർച്ചയായ രണ്ടാം തവണയും കേരളാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് ആശംസ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ എന്നായിരുന്നു ട്വീറ്റ് പിണറായിയുടെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു

Read More

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പിണറായി വിജയന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. മുഖ്യമന്ത്രിയായി രണ്ടാംതവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയൻ ജിക്ക് ആശംസകൾ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Read More

ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

  ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗനിയമ പ്രകാരം അപൂർവവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് ഇനി മുതൽ എല്ലാ ബ്ലാക്ക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി. ഇതുചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

Read More

ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക് ഫംഗസ് രോഗം പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും എന്നാല്‍ മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇനി മുതല്‍ എല്ലാ ബ്ലാക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. അടുത്ത കാലത്തായി മ്യൂക്കോമൈക്കോസിസ് എന്ന ഫംഗസ് അണുബാധയുടെ രൂപത്തില്‍ ഒരു പുതിയ…

Read More

24 മണിക്കൂറിനിടെ 2.76 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3874 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ നാലാം ദിവസും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയർന്നു 3874 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 2,87,122 പേരാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ 2,23,55,440 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 31,29,878 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 18.70 കോടി പേർക്ക് കൊവിഡ്…

Read More

മുംബൈ തീരത്തെ ബാർജ് അപകടം: 37 മൃതദേഹങ്ങൾ കണ്ടെത്തി; 38 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

  ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് മുങ്ങി ബാർജിലുണ്ടായിരുന്നവരിൽ 37 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നാവികസേന. കാണാതായ 38 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ 188 പേരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട് അപകടത്തിൽപ്പെട്ട ബാർജിൽ 29 മലയാളികളാണുണ്ടായിരുന്നത്. ഇതിൽ 22 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മറ്റുള്ളവരെ കുറിച്ച് വിവരമില്ല. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ഓയിൽ റിഗിലെ പ്ലാറ്റ്‌ഫോമിലിടിച്ചാണ് പാപ്പ 305 എന്ന ബാർഡ് മുങ്ങിയത്.

Read More