ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയാക്കിയ ഭർത്താവിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിൽ തൃക്കാക്കര സ്വദേശി ഷാരൂഖ് (28) ആണ് പിടിയിലായത്.
2024 ഫെബ്രുവരി 16-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് പ്രതി രാത്രിയിൽ ഭാര്യയുടെ വീട്ടിലെത്തി മൊബൈലിൽ ചിത്രീകരിച്ചത്. അതിനുശേഷം അതേ ദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും, അത് തന്റെ വാട്‌സ്ആപ്പിൽ പ്രൊഫൈൽ പിക്ചറായി ഇടുകയും ചെയ്തു.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളെ തൃക്കാക്കരയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.