ലോകയും, കാന്താരയും തകർത്തോടുമ്പോൾ തമിഴ് സിനിമ നശിച്ചുകൊണ്ടിരിക്കുന്നു; ടി രാജേന്ദർ
തമിഴ് സിനിമ നാശത്തിൽ നിന്ന് നാശത്തിയേക്ക് കൂപ്പുകുത്തുകയാണെന്ന് സംവിധായകനും നടൻ സിലമ്പരസന്റെ (ചിമ്പു) പിതാവുമായ ടി രാജേന്ദർ. മലയാളത്തിൽ നിന്നും ലോകയും, കന്നടയിൽ നിന്നും കാന്താരയുമെല്ലാം വന്നു രാജ്യമാകെ തരംഗം സൃഷ്ടിക്കുമ്പോൾ, ഈ വർഷം ഇത്രയുമധികം വമ്പൻ ചിത്രങ്ങളിറങ്ങിയ തമിഴ് സിനിമയ്ക്ക് അതുപോലൊരു ചിത്രം മുൻപോട്ട് വെയ്ക്കാൻ ആകാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, അയൽവീട്ടുകാർ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ആനന്ദം മാത്രം. എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക്…
