24 മണിക്കൂറിനിടെ 2.76 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3874 പേർ മരിച്ചു

 

രാജ്യത്ത് തുടർച്ചയായ നാലാം ദിവസും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയർന്നു

3874 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 2,87,122 പേരാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ 2,23,55,440 പേർ രോഗമുക്തരായിട്ടുണ്ട്.

നിലവിൽ 31,29,878 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 18.70 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.