മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ കോത്മി വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.
മാവോയിസ്റ്റുകളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.