Headlines

കൊലപതാക കേസ്: ഗുസ്തി താരം സുശീൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ നിന്നാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത് ദേശീയ ജൂനിയർ മുൻ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുശീൽകുമാർ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ കൊല്ലപ്പെട്ടത്.

Read More

ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു

  ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു നാൽപത് വർഷങ്ങളായി ഹിന്ദി, മറാഠി, ഭോജ്പുരി ചിത്രങ്ങളിലായി 150ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹം ആപ്‌കെ ഹേൻ കോൻ, മേനെ പ്യാർ കിയാ, ഹം സാത് സാത് ഹേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദ്രോഹിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. മെയ് മാസം 12ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.31 രൂപയായി. ഡീസലിന് 88.60 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയായി. ഡീസലിന് 90.36 രൂപയും.

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

  ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ…

Read More

സ്പുട്‌നിക് വി വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ കൈമാറും; ഇന്ത്യയിൽ 85 കോടി ഡോസ് നിർമിക്കും

  സ്പുട്‌നിക് വി വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ ഇന്ത്യക്ക് കൈമാറും. ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡിബി വെങ്കിടേഷ് ശർമ പറഞ്ഞു സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളവും ഇന്ത്യയിലാണ് നിർമിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തും. ഓഗസ്റ്റിൽ ഇന്ത്യയിൽ ഉത്പാദനവും ആരംഭിക്കും. 85 കോടി ഡോസ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

Read More

24 മണിക്കൂറിനിടെ 2.57 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4194 പേർ മരിച്ചു

  രാജ്യത്ത് പ്രതീക്ഷയേകി കൊവിഡ് പ്രതിദിന വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി ഉയർന്നു 24 മണിക്കൂറിനിടെ 4194 പേർ കൂടി മരിച്ചു. കൊവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാകുമ്പോഴും മരണനിരക്ക് നാലായിരത്തിന് മുകളിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്ത് ഇതിനോടകം 2,95,525 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് 3,57,630 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. 2,30,70,365 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ…

Read More

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം ;ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യത

കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read More

നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അത്യാഹിതം നടക്കുമ്പോൾ ആറ് പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുളു ജില്ലയിലെ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. എന്‍എച്ച്‌പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍എച്ച്‌പിസി.

Read More

തമിഴ്നാട്ടുകാർക്കുള്ള സൗജന്യ കോവിഡ് ചികിത്സ മേപ്പാടി ഡി എം വിംസിലും

മേപ്പാടി:  തമിഴ്നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച സൗജന്യ കോവിഡ് ചികിത്സാ പദ്ധതിയായ സി എം ചിസ് ന്റെ നടത്തിപ്പിനായി ഡി എം വിംസിനെ തെരഞ്ഞെടുത്തു. അതിർത്തി പ്രദേശങ്ങളായ പന്തല്ലൂർ, ചേരമ്പാടി, ഉപ്പട്ടി, ദേവാല, ഗൂഡല്ലൂർ, നാടുകാണി തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ സാധാരണക്കാരായ കോവിഡ് രോഗികൾക്ക് ഈ തീരുമാനം വളരെ ആശ്വാസകരമായിരിക്കും. നിലവിൽ ഇവിടുത്തുകാർക്ക് തൃതീയ മേഖലയിലെ ചികിത്സകൾക്കായി കോയമ്പത്തൂർ പോലുള്ള വിദൂര സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു കുടുംബത്തിന് വർഷം ആളുകളുടെ എണ്ണം പരിധിയില്ലാതെ 5…

Read More

മുംബൈ ബാർജ് അപകടം: ഒരു മലയാളിയുടെ കൂടി മൃതദേഹം ലഭിച്ചു

  മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി ബാർജിലെ സേഫ്റ്റി ഉദ്യോഗസ്ഥനായിരുന്നു അർജുൻ. ഇന്ന് രാവിലെയാണ് മരണം സംബന്ധിച്ച വിവരം കുടുംബത്തിന് ലഭിച്ചത്. വയനാട് സ്വദേശി സുമേഷ്, വയനാട് മുക്രമൂല പുന്നന്താനത്ത് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ അപകടത്തിൽപ്പെട്ടവരിൽ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്….

Read More