24 മണിക്കൂറിനിടെ 2.57 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4194 പേർ മരിച്ചു

 

രാജ്യത്ത് പ്രതീക്ഷയേകി കൊവിഡ് പ്രതിദിന വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി ഉയർന്നു

24 മണിക്കൂറിനിടെ 4194 പേർ കൂടി മരിച്ചു. കൊവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാകുമ്പോഴും മരണനിരക്ക് നാലായിരത്തിന് മുകളിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്ത് ഇതിനോടകം 2,95,525 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്

3,57,630 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. 2,30,70,365 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 29,23,400 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 19.33 കോടി പേർക്ക് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.