Headlines

കൊലക്കേസിലെ അറസ്റ്റ്: സുശീൽ കുമാറിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു

കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽകുമാറിനെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നോർത്തേൺ റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ മാനേജരായിരുന്നു സുശീൽകുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡെപ്യൂട്ടേഷനിലാണ്. ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാർ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത്. മെയ് 4നാണ് സാഗർറാണയെ സുശീൽകുമാർ കൊലപ്പെടുത്തിയത്

Read More

ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ എന്നിവക്ക് ഇന്ത്യയിൽ നിരോധനമെന്ന് സൂചന; നാളെ നിർണായക ദിനം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത് മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കാൻ നൽകിയിരുന്ന സമയപരിധി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും നിർദേശങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് നാളെ മുതൽ ഇവക്ക് വിലക്കേർപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ…

Read More

ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം: ശൈലജ ടീച്ചർ

  നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വാർഥ താത്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായ ആശയത്തിന്റെ പ്രതിഫലനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More

കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെ; 24 മണിക്കൂറിനിടെ 3511 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. ഇതിന് മുമ്പ് ഏപ്രിൽ 14നാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്തത് 24 മണിക്കൂറിനിടെ 3511 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 2,69,48,874 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ…

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി സമയബന്ധിതമായി…

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

  യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി…

Read More

മുംബൈ ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെത്തി; മരിച്ച മലയാളികളുടെ എണ്ണം എട്ടായി

  മുംബൈ തീരത്ത് മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി നാവികസേന അറിയിച്ചു. ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ അപകടത്തിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി 86 മൃതദേങ്ങളിൽ പലതും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട ബാർജിൽ 262 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ഇരുപതിലേറെ മലയാളികളെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 188 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്.

Read More

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം

  ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കാണിച്ച് ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍…

Read More

സ്വകാര്യതാ നയം; കേന്ദ്രസര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി വാട്‌സ് ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു. മെയ് 15ഓടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകള്‍ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കി കൊണ്ടിരിക്കാനും കാലാകാലങ്ങളില്‍ അവരെ ഇക്കാര്യം…

Read More

രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ: കൊവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. വരും മാസങ്ങളിൽ തന്നെ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.

Read More