കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു; മരുന്ന് മാറി നൽകിയെന്ന് പരാതി

നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശിയായ കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്ന് മാറി നൽകിയതാണെന്ന് ബന്ധുക്കളുടെ ആരോപണം.

ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വെള്ളറട പോലീസ് കേസെടുത്തു.

കഴിഞ്ഞ ഒമ്പതാം തീയതി ശസ്ത്രക്രിയക്ക് വേണ്ടി ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. തുടർന്ന് ഇന്നലെ കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കുമാരിയുടെ മരണകാരണം അനസ്‌തേഷ്യ നൽകിയതാണെന്ന് ഉൾപ്പെടെയുള്ള ചികിത്സ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.