Headlines

മുംബൈ തീരത്തെ ബാർജ് അപകടം: 37 മൃതദേഹങ്ങൾ കണ്ടെത്തി; 38 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

  ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് മുങ്ങി ബാർജിലുണ്ടായിരുന്നവരിൽ 37 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നാവികസേന. കാണാതായ 38 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ 188 പേരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട് അപകടത്തിൽപ്പെട്ട ബാർജിൽ 29 മലയാളികളാണുണ്ടായിരുന്നത്. ഇതിൽ 22 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മറ്റുള്ളവരെ കുറിച്ച് വിവരമില്ല. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ഓയിൽ റിഗിലെ പ്ലാറ്റ്‌ഫോമിലിടിച്ചാണ് പാപ്പ 305 എന്ന ബാർഡ് മുങ്ങിയത്.

Read More

വാട്‌സ് ആപ്പിന് കേന്ദ്രസര്‍ക്കാറിൻ്റെ മുന്നറിയിപ്പ്; പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം: ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകും

  ന്യൂഡല്‍ഹി: സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ തൃപ്തികരമായ മറുപടി ലഭിക്കണമെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി. സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി മെയ് 15ല്‍ നിന്നും നീട്ടിയതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും അത്തരത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സ്…

Read More

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാർശയും ഇതോടൊപ്പം അംഗീകരിച്ചു. കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ…

Read More

അക്കൗണ്ടിലെത്തിയ പണത്തിന്റെ വിശദീകരണം നൽകിയില്ല; ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി 24 ലേക്ക് മാറ്റി

  ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണത്തിന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പണത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ആദ്യം അറസ്‌റ്റിലായ അനൂപ് മുഹമ്മദ് നൽകിയ പണമല്ല ഇതെന്നും രേഖകൾ മുൻപ് സമർപ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം…

Read More

ഒറ്റ ദിവസം 4529 കൊവിഡ് മരണം; 24 മണിക്കൂറിനിടെ 2.67 ലക്ഷം പേർക്ക് കൂടി കൊവിഡ്‌

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3801 കേസുകൾ ഇന്ന് കൂടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. 3,39,851 പേർ രോഗമുക്തരാകുകയും ചെയ്തു നിലവിൽ 32,26,719 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം…

Read More

മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ള 79 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവികസേനാ തെരച്ചിലിൽ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 79 ജീവനക്കാർക്കായാണ് തെരച്ചിൽ നടക്കുന്നത് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ 147 പേരെ രക്ഷപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

Read More

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു

തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ ചികിത്സ ലഭിക്കാൻ അവസരം കാത്തുനിന്നവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. പ്രദേശത്തെ സ്വകാര്യ ആശുപത്രികളെയടക്കം ഇവർ സമീപിച്ചുവെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്നാണ് സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്നത്. കഴിഞ്ഞ ദിവസം മധുരയിൽ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ 2.63 ലക്ഷം പേർക്ക് കൊവിഡ്, 4329 മരണം; 4.22 ലക്ഷം പേർക്ക് രോഗമുക്തി

  തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിിടെ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 17,853 രോഗികളുടെ കുറവാണുണ്ടായിരിക്കുന്നത് ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. നിലവിൽ 33,53,765 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,22,436 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത് 24 മണിക്കൂറിനിടെ 4329 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി

  ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ് ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273…

Read More

സൽമാൻ രാജാവിൻ്റെ നിർദേശം; കോവിഡ് ബാധിച്ച സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് റിയാദിലെത്തിച്ചു

  റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ വകുപ്പിന്റെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഇവരെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസിലെത്തിച്ചത്. 15 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് എയര്‍ആംബുലന്‍സ് റിയാദിലെത്തിയത്. തുടര്‍ന്ന് ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റി

Read More