Headlines

ബംഗാളിലെ ബരാക്‌പൊരയിൽ ബോംബേറ്; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

  ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുന്ന ബരാക്‌പൊരയിൽ ബോംബേറ്. ഭട്പാര മേഖലയിലാണ് ബോംബേറുണ്ടായത്. നാല് പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഘർഷ സ്ഥലങ്ങളിൽ ഗവർണർ ജഗദീപ് ധാൻകർ സന്ദർശനം നടത്തുന്നതിനിടെയാണ് ബരാക്‌പൊരയിൽ ബോംബേറുണ്ടായത്. ഇന്നലെ രാത്രിയോടെ ഒരു സംഘം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചില വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

Read More

മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം

  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.84 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകും. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 കോടിയിലധികം വാക്‌സിൻ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായത് അടക്കം മെയ് 14 വരെ 18,43,67,772 ഡോസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര ലക്ഷം…

Read More

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

  റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര…

Read More

ജൂലൈയോടെ രാജ്യത്ത് 51.6 കോടി പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്‌സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി…

Read More

24 മണിക്കൂറിനിടെ 3.11 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4077 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന കേസുകൾ സ്ഥിരീകരിച്ചിരുന്ന നിലയിൽ നിന്നുമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇന്നും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4077 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം രാജ്യത്ത് 2,46,84,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3,62,437 പേർ രോഗമുക്തരായി. 2,70,284 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ്…

Read More

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുന്നു

  ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ് തെരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിൻരെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു പ്രതികൂല കാലാവസ്ഥയാണ് തെരച്ചിലിനെ ബാധിക്കുന്നത്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോടും കടൽ തീരങ്ങളിൽ തെരച്ചിൽ നടത്താൻ നിർദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ആണ്ടൻ തുണൈ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് 89.57 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയർത്താൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിനംപ്രതി വില വർധിപ്പിക്കുകയാണ്.

Read More

കോവിഡ് വ്യാപനം; വൈറസ്​ രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ്​ മേധാവി

  ന്യൂഡല്‍ഹി: പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക്​ മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ്​ ഗുലേറിയ അതിലുള്ള വിയോജിപ്പ്​ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്​. രണ്ട്​ ഡോസ്​ വാക്​സിന്‍ കുത്തിവെപ്പ്​ എടുത്തവര്‍ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്​തമാക്കി. വാക്​സിനെടുത്തവര്‍…

Read More

സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രിയുടെ നിർദേശം

  സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയിൽ കൊവിഡ് പരിശോധനയും ഓക്‌സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമെന്നും മോദി…

Read More