Headlines

24 മണിക്കൂറിനിടെ 3.62 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4120 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 4120 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു 1.97 കോടി പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 3,52,181 പേർ രോഗമുക്തരായി. നിലവിൽ 37,10,525 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2,58,317 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തുടനീളം ഇതുവരെ 17.72 കോടി പേർക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര…

Read More

പുതിയ സിബിഐ ഡയറക്ടറെ 24ന് തീരുമാനിക്കും; ബെഹ്‌റയും പരിഗണിക്കുന്നവരുടെ പട്ടികയിൽ

  പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻ വി രമണ, കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും കേരളാ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. സിബിഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എൻ ഐ എ മേധാവി വൈ സി മോദി, സിഐഎസ്എഫ് മേധാവി സുബോധ്…

Read More

കോവിഡ് വ്യാപനം: സമൂഹ മാധ്യമങ്ങള്‍ക്ക്​​​ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

  ന്യൂഡല്‍ഹി : രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിനോട്​ പൊരുതുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ്​ അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന്​ ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ്​​. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാര്‍ത്തകളും കോവിഡ്​ ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട അപകടരമായേക്കാവുന്ന കാര്യങ്ങള്‍ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാട്​സ്​ആപ്പിലൂടെയും ഫേസ്​ബുക്കിലൂടെയും പ്രചരിക്കുകയാണ്​. എന്നാല്‍, സമൂഹ മാധ്യമങ്ങളോട്​ അതിന്​ പരഹാരം കാണാന്‍ ഉത്തരവിട്ടിരിക്കുകയാണ്​ കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം,…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസം ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ

    കൊവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതൽ എട്ട് ആഴ്ചകൾ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ഐസിഎംആർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കൊവിഡ് സ്ഥിരീകരിച്ചു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹം അധ്യക്ഷനായ ബഞ്ച് കുറച്ചു ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ്. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

  തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചയിലേക്ക് മാറ്റി

  ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് കോടതി പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയമില്ലെന്നും കോടതി പറഞ്ഞു ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആഴശ്യപ്പെട്ടു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണമില്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽ നിന്ന്…

Read More

രാജ്യത്ത് വാക്‌സിൻ കിട്ടാക്കനി; വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വാക്‌സിൻ കിട്ടാക്കനിയായതോടെ വിദേശരാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവുമായി വിവിധ സംസ്ഥാനങ്ങൾ. ഡൽഹി, കർണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്‌സിൻ വാങ്ങാനാണ് ശ്രമം. വാക്‌സിൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് നടപടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പത്തോളം സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇറക്കുമതി വാക്‌സിന് ഡ്രഗ് റഗുലേറ്റർ അനുമതി ലഭിക്കണമെന്നത് പ്രതിസന്ധിയാണ്. നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ…

Read More

ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുദ്യോഗസ്ഥനെ വീട്ടിൽ കയറി കൊലപ്പെടുത്തി

  ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി. സുഖ്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്‌സൽ സംഘമാണ് കൃത്യം നടത്തിയത്. വീട്ടിൽ കയറി പോലീസുകാരനെ ബലമായി പിടിച്ചിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

Read More

24 മണിക്കൂറിനിടെ 3.48 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4205 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന് യാതൊരു അറുതിയുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണസംഖ്യ വീണ്ടും നാലായിരത്തിലധികമായി. രാജ്യത്ത് ഇതുവരെ 2,33,40,938 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4205 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,54,197 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഒരു ദിവസത്തിനിടെ 3,55,338 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,98,82,642 പേർ ഇതുവരെ രോഗമുക്തരായി. 37,04,099 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 17.52…

Read More