രാജ്യത്ത് കൊവിഡ് വാക്‌സിൻ കിട്ടാക്കനിയായതോടെ വിദേശരാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവുമായി വിവിധ സംസ്ഥാനങ്ങൾ. ഡൽഹി, കർണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്‌സിൻ വാങ്ങാനാണ് ശ്രമം.
വാക്‌സിൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് നടപടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പത്തോളം സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു.
അതേസമയം ഇറക്കുമതി വാക്‌സിന് ഡ്രഗ് റഗുലേറ്റർ അനുമതി ലഭിക്കണമെന്നത് പ്രതിസന്ധിയാണ്. നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും റഷ്യയുടെ സ്പുട്‌നികിനുമാണ് രാജ്യത്ത് അനുമതിയുള്ളത്.