ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുദ്യോഗസ്ഥനെ വീട്ടിൽ കയറി കൊലപ്പെടുത്തി

 

ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി. സുഖ്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്‌സൽ സംഘമാണ് കൃത്യം നടത്തിയത്.

വീട്ടിൽ കയറി പോലീസുകാരനെ ബലമായി പിടിച്ചിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.