Headlines

മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു

  മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി അമൃത്സറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണറായിരുന്നു 1972, 1980 തുടങ്ങി 1999 വരെയുള്ള വർഷങ്ങളിൽ പാർലമെന്റ് അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. 1991ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യവും വാക്‌സിനേഷൻ നടപടികളും സംസ്ഥാനങ്ങളിലെ പ്രകൃതി ക്ഷോഭ സാഹചര്യവും യോഗത്തിൽ വിഷയമാകും അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചർച്ച നടത്തും. സ്പുട്‌നിക് വാക്‌സിൻ അടുത്താഴ്ച വിതരണത്തിന് എത്തുന്നതോടെ വാക്‌സിൻ ക്ഷാമത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി…

Read More

24 മണിക്കൂറിനിടെ 3.26 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3890 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയർന്നു 3890 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 2,66,207 പേരാണ് ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 3,53,299 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി 2,04,32,898 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 36,73,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 18.04 കോടി…

Read More

അടുത്ത 15 ദിവസത്തിനുള്ളിൽ 1.92 കോടി ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം

  അടുത്ത 15 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 1.92 കോടി ഡോസ് വാക്‌സിനുകൾ കൂടി നൽകുമെന്ന് കേന്ദ്രം. മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ വാക്‌സിൻ ക്ഷാമം റിപ്പോർട്ടു ചെയ്യുന്നതിനിടെയാണ് കൂടുതൽ വാക്‌സിൻ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചത്. മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 1.92 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി നൽകും. ഇതിൽ 1.63 കോടി ഡോസ് കൊവിഷീൽഡും 29.49 ലക്ഷം ഡോസ് കൊവാക്‌സിനുമായിരിക്കും. ലഭിക്കുന്ന വാക്‌സിൻ…

Read More

യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല; നീതി ആയോഗ്

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു. അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി…

Read More

കോവിഡ് മൂന്നാം തരംഗം; കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് റിപ്പോർട്ട്: വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ

  ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും കൊടുമ്പിരികൊള്ളുകയാണ് ഇന്ത്യയിൽ . അതിനിടെ മൂന്നാം കോവിഡ് തരംഗം ഉറപ്പാണെന്നും അത് കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിനെതിരെ തയാറെടുക്കണമെന്നും നിർദ്ദേശങ്ങളുമായി പ്രശസ്ത വൈറോളജിസ്റ്റ് ഡോക്ടർ രവി.മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച രോഗികളെ കൈകാര്യം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ ഒരു ടാസ്‌ക് ഫോഴ്‌സ് സൃഷ്ടിച്ചതിനോട് അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു . ‘ഞാൻ ഒരു എപ്പിഡെമിയോളജിസ്റ്റ് അല്ല, എന്നാൽ സാമാന്യബുദ്ധി എന്നോട് പറയുന്നത് അവർ ചെയ്യുന്നത് ശരിയായിരിക്കാം.’ ഡോക്ടർ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 3.43 ലക്ഷം കൊവിഡ് കേസുകൾ; 4000 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണ് മോഡിഫൈഡ് ഇന്ത്യയിലെ ഇരുട്ടടി. മെയ് 4ന് ശേഷം ഇത് എട്ടാംതവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 94.32 രൂപയായി. ഡീസലിന് 89.18 രൂപയായി. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമായി

Read More

ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു

  ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മൂന്ന് കൊവിഡ് രോഗികൾ കൂടി ആംബുലൻസിൽ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഇതോടെ ഇന്ന് മാത്രം ചെന്നൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒമ്പതായി സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിരവധി പേരാണ് ചികിത്സ കാത്ത് ആംബുലൻസിൽ കിടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾക്കുള്ള…

Read More

ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

  ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഞ്ജുവാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ജു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു കഴിഞ്ഞ മാസമാണ് രഞ്ജു യുപിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ അതേ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം…

Read More