ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള യു.എസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു.
വാക്സിൻ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത് നിർമിക്കുകയോ ചെയ്യാമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഫൈസറും മോഡേണയും സ്വന്തംനിലക്ക് വാക്സിൻ ഇറക്കുമതി നടത്താമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു.
അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി ചേർന്ന് വാക്സിൻ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സിൻ നിർമാണം നടത്താനുള്ള സാധ്യതകളാണ് ജോൺസൺ & ജോൺസൺ പരിശോധിക്കുന്നത്.