രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതര സ്ഥിതിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന രോഗബാധ നിരക്കാണ് ഇപ്പോൾ. പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണ്.
വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകും. ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ തുടങ്ങിയ എല്ലാ വിദേശ കമ്പനികളെയും ഇന്ത്യയയിലേക്ക് സ്വാഗതം ചെയ്യുന്നത് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു
റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വി ക്ക് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും വി കെ പോൾ പറഞ്ഞു.

 
                         
                         
                         
                         
                         
                        
