Headlines

24 മണിക്കൂറിനിടെ 2.63 ലക്ഷം പേർക്ക് കൊവിഡ്, 4329 മരണം; 4.22 ലക്ഷം പേർക്ക് രോഗമുക്തി

  തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിിടെ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 17,853 രോഗികളുടെ കുറവാണുണ്ടായിരിക്കുന്നത് ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. നിലവിൽ 33,53,765 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,22,436 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത് 24 മണിക്കൂറിനിടെ 4329 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി

  ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ് ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273…

Read More

സൽമാൻ രാജാവിൻ്റെ നിർദേശം; കോവിഡ് ബാധിച്ച സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് റിയാദിലെത്തിച്ചു

  റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ വകുപ്പിന്റെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഇവരെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസിലെത്തിച്ചത്. 15 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് എയര്‍ആംബുലന്‍സ് റിയാദിലെത്തിയത്. തുടര്‍ന്ന് ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റി

Read More

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തും

  കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് താഴെത്തട്ടിലുള്ള ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലയിൽ തീവ്രവ്യാപനം കുറയ്ക്കുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. രോഗനിർണയവും വീടുകൾ കയറിയുള്ള നിരീക്ഷണവും നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിചിട്ടുണ്ട്.

Read More

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലും ഗുജറാത്തിലും വ്യാപക നാശനഷ്ടം

  തീരം തൊട്ട ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. മരങ്ങൾ കടപുഴകി. അതേസമയം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ദിയുവിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. മുംബൈ നഗരത്തിലും വ്യാപക മഴയാണ് ലഭിക്കുന്നത്. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തിപ്രാപിക്കുകയായിരുന്നു. രാത്രിയും മഴ തുടർന്നു.

Read More

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ; അതിശക്ത ചുഴലിക്കാറ്റായി മാറി

  ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതലുകല്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ആശയവിനിമയം…

Read More

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിമാർക്കും എംഎൽഎക്കും ജാമ്യം

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എംഎൽഎയും അടക്കം നാല് പേർക്കും ജാമ്യം അനുവദിച്ചു. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മന്ത്രി സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നാരാദ ഒളിക്യാമറ ഓപറേഷന്റെ ഭാഗമായി സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളെന്ന നിലയിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. അറസ്റ്റിന്…

Read More

നാരദ ഒളിക്യാമറ കേസ്: ബംഗാളിൽ നാല് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു; പുറകെ കുതിച്ചെത്തി മമതാ ബാനർജി

നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ നാടകീയ നീക്കങ്ങൾ. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിലെത്തി. പറ്റുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂവെന്ന് മമത പറഞ്ഞു ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിർഹാദ് ഹക്കീമിനെ സിബിഐ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫിർഹാദ് ആരോപിച്ചു. മന്ത്രിയായ സുബ്രതോ മുഖർജിയെയും തൃണമൂൽ എംഎൽഎ മദൻ മിത്രയെയും മുൻ എംഎൽഎ സോവൻ ചാറ്റർജിയെയും…

Read More

നേരിയ ആശ്വാസം: 24 മണിക്കൂറിനിടെ 2.81 ലക്ഷം പേർക്ക് കൊവിഡ്; 4106 മരണം

  ആശങ്കക്ക് നേരിയ ആശ്വാസം പകർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,49,65,463 ആയി ഉയർന്നു. ഏപ്രിൽ 21ന് ശേഷം ഇതാദ്യമാണ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. 24 മണിക്കൂറിനിടെ 3,78,741 പേർ രോഗമുക്തരായി. 35,16,997 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് 4106 പേർ…

Read More

ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്റെ വിതരണം ഇന്ന് മുതൽ; ആദ്യം ഡൽഹിയിൽ

  ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരായ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പതിനായിരം ഡോസ് മരുന്നുകൾ ഡൽഹിയിലെ ആശുപത്രികളിൽ വിതരണം നടത്തും. ഡി. ഡിയോക്‌സി-ഡി ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര് ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകുകയും ചെയ്തു. കഴിഞ്ഞ മെയ്, ഒക്ടോബർ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്….

Read More