ആശങ്കക്ക് നേരിയ ആശ്വാസം പകർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,49,65,463 ആയി ഉയർന്നു. ഏപ്രിൽ 21ന് ശേഷം ഇതാദ്യമാണ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. 24 മണിക്കൂറിനിടെ 3,78,741 പേർ രോഗമുക്തരായി. 35,16,997 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
4106 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,74,390 ആയി.