കോവിഡ് വാക്സിനേഷനിൽ മാതൃകയായി അമ്പലവയൽ പഞ്ചായത്ത്‌

 

അമ്പലവയൽ പഞ്ചായത്തിന്റെയും അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമ്പലവയൽ ഗവ. സ്കൂളിൽ വെച്ച് 600 ഓളം ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നല്കി
ഞയറാഴ്ച്ചയും കർമ്മനിരതരായി ആരോഗ്യ പ്രവർത്തകർ. വാക്സിനേഷൻ എല്ലാ ആളുകൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വാർഡുകളിൽ നിന്നും ഇരുപതോളം ആളുകളെ സെലക്ട് ചെയ്ത് വാക്സിനേഷൻ നല്കുകയായിരുന്നു.
അമ്പലവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മെഗാ ക്യാമ്പിനു പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, വിവിധ വാർഡ് അംഗങ്ങൾ, പഞ്ചായത്ത് കോവിഡ് വളണ്ടിയർമാർ, വാർഡ് തല റാപിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾ തുടങ്ങിയവരുടെ പൂർണ്ണ സഹായവും പിന്തുണയും ഉണ്ടായിരുന്നെന്നു മെഡിക്കൽ ഓഫിസർ ഡോ. സനൽ കുമാർ പറഞ്ഞു.