കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

  ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിങ്കളാഴ്ച രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (3 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍…

Read More

ടൗട്ടേ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 68 വീടുകള്‍ പൂര്‍ണമായും 1464 വീടുകള്‍ ഭാഗികമായും തകര്‍ന്നു

  തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലുണ്ടായത് വ്യാപക നാശനഷ്ടം. സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 വീടുകള്‍ പൂര്‍ണമായും മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്. 310.3 കിലോ മീറ്റര്‍ എല്‍എസ്ജിഡി റോഡുകളും തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മെയ് 12 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും…

Read More

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിമാർക്കും എംഎൽഎക്കും ജാമ്യം

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എംഎൽഎയും അടക്കം നാല് പേർക്കും ജാമ്യം അനുവദിച്ചു. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മന്ത്രി സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നാരാദ ഒളിക്യാമറ ഓപറേഷന്റെ ഭാഗമായി സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളെന്ന നിലയിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. അറസ്റ്റിന്…

Read More

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ: ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

  ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവരിൽ വാക്‌സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ പരീക്ഷണം പൂർത്തിയാട്ടുണ്ട് ഇവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നീതി ആയോഗും ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. അതിനാൽ വാക്‌സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു 18 മുതൽ 44 വയസ്സ് വരെയുള്ളവർക്ക് വാക്‌സിനേഷൻ…

Read More

എകെജി സെന്ററിലെ കേക്ക് മുറിച്ചുള്ള ആഘോഷം: ട്രിപ്പിൾ ലോക്ക് ഡൗൺ നിർദേശങ്ങളുടെ ലംഘനമെന്ന് പരാതി

എകെജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കലക്ടർ പുറത്തിറക്കിയ ട്രിപ്പിൾ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്. നേതാക്കളുടെ കൂട്ടം ചേരൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

Read More

നിങ്ങളോരോരുത്തരും ഞങ്ങളുടെ മനസ്സിലുണ്ട്; മഹാമാരി മാറും, നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

  കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുമ്പോൾ ഇടതുസർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ലാദവും നാം ഒരുമിച്ച് ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ മനസ്സിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിക്കേണ്ടി വരുന്നത് ഈ പരിമിതിയില്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമെന്ന് ഞങ്ങൾക്കറിയാം. ഈ രണ്ടാമൂവം ചരിത്രത്തിൽ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവെച്ചതും ഏറെ മുന്നോട്ടു കൊണ്ടുപോയതുമായ ക്ഷേമ വികസന നടപടികൾ ആവേശപൂർവം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങൾ….

Read More

കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടും. സംസ്ഥാനത്ത് 18 മുതൽ 44 വയസു വരെയുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം…

Read More

കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കൊവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടും. സംസ്ഥാനത്ത് 18 മുതൽ 44 വയസു വരെയുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന്…

Read More

സത്യപ്രതിജ്ഞയ്ക്ക് 500 പേരുടെ സാന്നിധ്യമുണ്ടാകും; ഇത്തരം സാഹചര്യത്തില്‍ 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20-ാം തീയതി നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുവേദിയില്‍ പകല്‍ 3.30നാണ് സത്യപ്രതിജ്ഞ നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്‍പാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷതിമിര്‍പ്പിനിടയില്‍ സത്യപ്രതിജ്ഞ നടത്താന്‍ സാധിക്കില്ല. അതിനാലാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ സ്‌റ്റേഡിയം 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാല്‍ സ്‌റ്റേഡിയത്തില്‍ 500…

Read More

പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് 1 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

  ഇടുക്കി: പൊന്മുടി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം വരെ ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്ന് മഴയ്ക്ക് താരതമ്യേന കുറവുണ്ടായത് ആശ്വാസമാകുകയാണ്. നിലവില്‍ ഇടുക്കിയില്‍ അലര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്…

Read More