ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ: ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

 

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവരിൽ വാക്‌സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ പരീക്ഷണം പൂർത്തിയാട്ടുണ്ട്

ഇവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നീതി ആയോഗും ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. അതിനാൽ വാക്‌സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

18 മുതൽ 44 വയസ്സ് വരെയുള്ളവർക്ക് വാക്‌സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ വിഭാഗത്തിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്‌സിൻ നൽകുക. ഇതുവരെ 50,178 പേരാണ് അപേക്ഷിച്ചത്. 45,525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നവർ നിർദേശം തെറ്റുകൂടാതെ പാലിക്കാൻ ശ്രദ്ധിക്കണം. വാക്‌സിനുള്ള ആഗോള ടെൻഡർ നടപടികൾ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.