എകെജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കലക്ടർ പുറത്തിറക്കിയ ട്രിപ്പിൾ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്. നേതാക്കളുടെ കൂട്ടം ചേരൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.