അമ്പലവയൽ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്

 

അമ്പലവയൽ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇന്ന് വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം സമ്പൂർണ്ണ ലോക്ക് ഡൗൺ ശുപാർശ ചെയ്തു. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നാളെ അടിയന്തിര ഭരണസമിതി യോഗം ചേരും. പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ശുപാർശ ചെയ്താൽ അത് സംബന്ധിച്ച് ജില്ലാ ഭരണകൂടമാണ് അന്തിമ തീരുമാനമെടുക്കുക.

സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, പോലീസ് അധികാരികൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ-പഞ്ചായത്ത്‌ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു.