60,000ത്തിലധികം രോഗികള്‍; 143 മരണം: സമ്പൂർണ്ണ ലോക്ക്ഡൗൺ, തീരുമാനം ഇന്ന്

 

ബംഗളൂരു: രാജ്യമെങ്ങും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. മഹാരാഷ്ട, തമിഴ്നാട്, കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളിൽ അധികവും. രണ്ടുദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 60,000ലധികം പേര്‍ക്ക്. 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകളുടെ ക്രമാതീതമായ വർദ്ധനവിൽ ആശങ്കയിലാണ് സംസ്ഥാനം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് ചീഫ് സെക്രട്ടറി പി രവികുമാര്‍ ന്ല്‍കുന്ന സൂചന.