തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മെയ് 19ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് കോടതി പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയമില്ലെന്നും കോടതി പറഞ്ഞു ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആഴശ്യപ്പെട്ടു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണമില്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽ നിന്ന്…
രാജ്യത്ത് കൊവിഡ് വാക്‌സിൻ കിട്ടാക്കനിയായതോടെ വിദേശരാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവുമായി വിവിധ സംസ്ഥാനങ്ങൾ. ഡൽഹി, കർണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്‌സിൻ വാങ്ങാനാണ് ശ്രമം. വാക്‌സിൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് നടപടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പത്തോളം സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇറക്കുമതി വാക്‌സിന് ഡ്രഗ് റഗുലേറ്റർ അനുമതി ലഭിക്കണമെന്നത് പ്രതിസന്ധിയാണ്. നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി. സുഖ്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്‌സൽ സംഘമാണ് കൃത്യം നടത്തിയത്. വീട്ടിൽ കയറി പോലീസുകാരനെ ബലമായി പിടിച്ചിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് യാതൊരു അറുതിയുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണസംഖ്യ വീണ്ടും നാലായിരത്തിലധികമായി. രാജ്യത്ത് ഇതുവരെ 2,33,40,938 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4205 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,54,197 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഒരു ദിവസത്തിനിടെ 3,55,338 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,98,82,642 പേർ ഇതുവരെ രോഗമുക്തരായി. 37,04,099 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 17.52…
ഉത്തർപ്രദേശിലെ കൂടുതൽ മേഖലകളിൽ നദികളിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപൂർ ജില്ലകളിൽ നിന്നായി 45 മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സറിൽ 71 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബല്ലിയിലെ ഉജിയാർ, കുൽഹാദിയ, ബറൗലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അഴുകി തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങൾ ബില്ലിയ-ബക്‌സർ പാലത്തിനടിയിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ അതിദി സിംഗ് അറിയിച്ചു. ബീഹാറിൽ നിന്നാണ് മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി…
രാജ്യത്ത് കുട്ടികളിൽ കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡിസിഎസ് സി ഒ അനുമതി നൽകിയത്. ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് മൂന്നാംഘട്ടത്തിന് അനുമതി നൽകിയത് മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി, പട്‌ന എന്നിവിടങ്ങളിലെ എയിംസുകളിലും നാഗ്പൂർ മെഡിട്രിന മെഡിക്കൽ സയൻസ് അടക്കമുള്ള ആശുപത്രികളിലുമാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. രാജ്യത്ത്…
ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 26 രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട് സംഭവത്തിൽ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ചു. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു. 19 പ്രൊഫസർമാരും 25 സ്റ്റാഫുകളുമാണ് മരിച്ചത്. അതേസമയം സർവകലാശാലയിലെ കൊവിഡ് മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ താരിഖ് മൻസൂർ പറഞ്ഞു സർവകലാശാലയിലെ ശ്മശാനം നിറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടർമാരും സീനിയർ പ്രൊഫസർമാരും മരിച്ചു. ഡീൻ, ചെയർമാൻ, യുവാക്കൾ എന്നിവരടക്കമാണ് മരിച്ചതെന്ന് പ്രൊഫസർ ഡോ. ആർഷി ഖാൻ പറഞ്ഞു
കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ബംഗാളിലെ പൂർബ ബാർധമാൻ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ദിഗന്തിക ബോസാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മാസ്ക് മുംബൈയിലെ ഗൂഗിളിന്റെ മ്യൂസിയം ഓഫ് ഡിസൈൻ എക്സലൻസിൽ പ്രദർശിപ്പിക്കും. മാസ്കിന് മൂന്ന് അറകളാണുള്ളത്. വായുവിലെ പൊടിപടലങ്ങൾ ഫിൽട്ടർ ചെയ്യുന്ന നെഗറ്റീവ് അയോൺ ജനറേറ്റർ ഇതിൽ ഉണ്ട്. ഫിൽട്ടർ ചെയ്ത വായു രണ്ടാമത്തെ അറയിലൂടെ പ്രവേശിക്കുന്നു. ഇതുവഴി പ്രവേശിക്കുന്ന വായു മൂന്നാമത്തെ അറയിൽ എത്തുന്നു. സോപ്പും വെള്ളവും ചേർന്ന ഒരു…