Headlines

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം എന്ന് ഒഡീഷ്യ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി.

ബംഗാളിലെ ദുര്‍ഗാപൂരില്‍ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അതിക്രമം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23കാരിയാണ് ബലാത്സംഗത്തിനിരയായത്.

സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കണമെന്ന് മമതാ ബാനര്‍ജി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി എക്‌സ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റര്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവിധ പിന്തുണയും ഉറപ്പാക്കും എന്നും അറിയിച്ചു.