കൊവിഡ് വാക്സിൻ കയറ്റുമതിയെ വിമർശിച്ച് മനീഷ് സിസോദിയ; കേന്ദ്രം നടത്തിയത് ഗുരുതരമായ കുറ്റകൃത്യം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നടത്തുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനങ്ങൾക്ക് ആദ്യം ഒരു ഡോസ് വാക്സിൻ എങ്കിലും കൊടുത്തിരുന്നുവെങ്കിൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും സിസോദിയ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ രാജ്യത്ത് വാക്സിൻ ലഭിക്കാതെ ജനങ്ങൾ മരണമടയുമ്പോൾ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ വാക്സിൻ വിൽപ്പന നടത്തുക എന്ന ഏറ്റവും മോശം കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. ഇന്ത്യ…