Headlines

24 മണിക്കൂറിനിടെ 4.03 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4092 പേർ മരിച്ചു

  രാജ്യത്ത് ഇന്നും കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4092 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്. 3,86,444 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 37,36,648 പേരാണ് ചികിത്സയിൽ കഴിയുന്നത് രാജ്യത്ത് ഇതുവരെ 2,22,96,414 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,242,362 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Read More

രാജ്യം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് നെഹ്‌റുവും ഗാന്ധിയും കാരണം: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന

  രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം ചെയ്യുന്നപോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട്…

Read More

ജയിലുകളിലെ തിരക്ക് കുറക്കണം: തടവുകാർക്ക് പരോൾ നൽകാൻ സുപ്രീം കോടതി നിർദേശം

  കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തരമായി പുറത്തിറക്കാൻ കോടതി നിർദേശിച്ചു. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ിതുസംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡിന്റെ ആദ്യതരംഗ സമയത്ത് ജയിൽ മോചനം…

Read More

തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക് ഡൗൺ: പത്താം തീയതി മുതൽ അടച്ചിടും

  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കേരളം, ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഗോവ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4187 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഇന്നും നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4187 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23,446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,38,270 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം പതിനാറ് കോടിയിലേറെ പേർ ഇതിനോടകം കൊവിഡ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതിനോടകം 49 ലക്ഷത്തിലധികം പേർക്കാണ്…

Read More

കേരളത്തിന് പുറമെ പതിനൊന്നോളം സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക് ഡൗണിലേക്ക്

  കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങി പതിനൊന്നോളം സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗൺ. പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്ക ർണാടകയിൽ മെയ് 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെയെ തുറക്കൂ. കടകളിലേക്ക് നടന്നുതന്നെ പോകണം. ഗോവയിൽ 9 മുതൽ 23 വരെ ലോക്ക്…

Read More

സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി; നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം

  യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനയോ അറിയിക്കാതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു. വിദഗ്ധ ചികിത്സക്കായി കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യമായി സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read More

പിടിവിട്ട് പ്രതിരോധം: 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3915 പേർ മരിച്ചു

  രാജ്യത്ത് ഇന്നും കൊവിഡ് പ്രതിദിന കേസുകൾ നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു 3915 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 1,76,12,351 പേർ രോഗമുക്തരായിട്ടുണ്ട്. 36,45,164 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 62,194 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 49,058 പേർക്കും കേരളത്തിൽ 42,464 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കടുപ്പിക്കുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധിപ്പിക്കുന്നത് പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ വില 91.37 രൂപയായി. ഡീസലിന് 86.14 രൂപയുമാണ്.

Read More

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 15 പേർ പുതുമുഖങ്ങളാണ്. രണ്ട് വനിതകളും മന്ത്രിസഭയിലുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്ഭവനിലായിരുന്നു ചടങ്ങ്. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പത്ത് വർഷത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറുന്നത്. ്അതേസമയം സ്റ്റാലിന്റെ മകനും നടനുമായ ഉദയിനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. ഉദയനിധി മന്ത്രിയാകുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Read More