കേരളത്തിന് പുറമെ പതിനൊന്നോളം സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക് ഡൗണിലേക്ക്

 

കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങി പതിനൊന്നോളം സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗൺ. പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്ക

ർണാടകയിൽ മെയ് 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെയെ തുറക്കൂ. കടകളിലേക്ക് നടന്നുതന്നെ പോകണം. ഗോവയിൽ 9 മുതൽ 23 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പലചരക്ക് കടകൾ ഏഴ് മുതൽ ഒരു മണി വരെ തുറക്കും. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ