ഭീതിയിൽ രാജ്യം: 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് രോഗികൾ, 3980 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ അവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് തന്നെ ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടാകുന്നത്. ഏപ്രിൽ 30ന് 4.08 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയർന്നു 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. 3980 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. നിലവിൽ 23…