Headlines

രോഗികൾ മരിച്ചുവീഴുന്നത് കണ്ട സംഘർഷം: കൊവിഡ് വാർഡിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

  ഡൽഹി സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. വിവേക് റായ് ആണ് മരിച്ചത്. ഓക്‌സിജൻ ലഭിക്കാതെയും മറ്റും രോഗികൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ മാനസിക സമ്മർദത്തിലായിരുന്നു വിവേക് റായ്. കൊവിഡ് ചികിത്സയിൽ വിദഗ്ധനായിരുന്നു വിവേക് എന്നും പ്രതിദിനം എട്ട് രോഗികളെ വരെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ഐഎംഎ മുൻ മേധാവി ഡോ. രവി വാംഖേഡ്കർ ട്വീറ്റ് ചെയ്തു. ആളുകൾ മരിക്കുന്നത് നോക്കി നിൽക്കേണ്ട…

Read More

ഒരാഴ്ചത്തേക്ക് കൂടി സമ്പൂര്‍ണ അടച്ചിടല്‍; ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

  ന്യൂഡല്‍ഹി: പ്രതിദിന രോഗികളുടെയും മരണത്തിന്റെയും കണക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് വ്യാപന ഘട്ടത്തിൽ ഡൽഹിയിൽ ഓക്സിജൻ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ ഇന്നും മരിച്ചു

Read More

കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ പദ്ധതി രൂപീകരിക്കണം; വാക്‌സിൻ സൗജന്യമാക്കണം: സോണിയ ഗാന്ധി

  കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം. ഉത്തവാദിത്വം നിറവേറ്റുകയും വേണം. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്നതുവരെ കുറഞ്ഞത് ആറായിരം രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണം. രാജ്യത്ത് പരിശോധന വർധിപ്പിക്കണം. മെഡിക്കൽ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു സ്വന്തം ജീവൻ അപകടത്തിലാണെങ്കിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന…

Read More

കിട്ടാക്കനിയായി പ്രാണവായു: ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു

  ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലാണ് മരണങ്ങൾ നടന്നതെന്ന് ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് കേന്ദ്രസർക്കാരിന്റേതടക്കം എല്ലാ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സിജൻ സ്‌റ്റോക്ക്, രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് കോടതി തേടിയത്.

Read More

രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ

  മധ്യപ്രദേശിലെ നരസിംഗ്പൂരിൽ രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി വന്ന ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കരേലി ബസ് സ്റ്റാൻഡിന് സമീപത്താണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊവാക്‌സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത് ട്രക്ക് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നതു കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് വാക്‌സിനാണ് ട്രക്കിനുള്ളിൽ ഉള്ളതെന്ന് വ്യക്തമായത്. എട്ട് കോടിയോളം രൂപയുടെ വാക്‌സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിനുള്ളിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ വാക്‌സിനുകൾ സുരക്ഷിതമാണ്. ഡ്രൈവർക്കും…

Read More

കിടക്കയ്ക്കായി യാചിച്ചത് മൂന്നുമണിക്കൂര്‍; ആശുപത്രിക്ക് പുറത്ത് കാറിനുള്ളില്‍ കൊവിഡ് രോഗിയായ യുവതി മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകള്‍ തുടര്‍ക്കഥയാവുന്നു. വ്യാഴാഴ്ച നോഡിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മൂന്നുമണിക്കൂര്‍ യാചിച്ചിട്ടും കിടക്ക ലഭിക്കാത്തതിനെത്തുടര്‍ന്ന് കൊവിഡ് രോഗിയായ യുവതി കാറിനുള്ളില്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്തയാണ് രാജ്യത്തിന്റെ നോവലായി മാറിയിരിക്കുന്നത്. കൊവിഡ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസതടസ്സമുണ്ടായപ്പോഴാണ് നോയിഡയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ജാഗ്രിതി ഗുപ്തയെന്ന 35കാരി സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രിയായ ജിംസ് ആശുപത്രിയിലെത്തിയത്. യുവതിയെ കൊണ്ടുവന്ന വീട്ടുടമസ്ഥന്‍ ആശുപത്രി അധികൃതരോട് കിടക്കയ്ക്കായി മൂന്നുമണിക്കൂറോളം അപേക്ഷിച്ചു. എന്നാല്‍,…

Read More

മിസ്റ്റർ ഇന്ത്യ ജേതാവും രാജ്യാന്തര ബോഡി ബിൽഡറുമായ ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു

  രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാലു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിയിരുന്നത്. ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് .

Read More

നാല് ലക്ഷവും കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് രോഗബാധ, 3523 മരണം

  രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഇതാദ്യമായി നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മൂന്ന് ലക്ഷത്തിന് മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 3523 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2,11,853 ആയി ഉയർന്നു. ഇതിനോടകം 1,91,64,969 പേർക്കാണ് രാജ്യത്ത് രോഗബാധയുണ്ടായത്. ഇതിൽ 1,56,84,406 പേർ ഇതിനോടകം രോഗമുക്തരായി. 2,99,998 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 32,68,710 പേരാണ്…

Read More

കൊവിഡ് വാക്‌സിൻ വില: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

  കൊവിഡ് വാക്‌സിൻ വില വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. വാക്‌സിൻ വില നിർണയം നരേന്ദ്രമോദി സർക്കാർ കമ്പനികൾക്ക് വിട്ടുകൊടുത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 4500 കോടി രൂപ വാക്‌സിൻ വികസനത്തിനായി കമ്പനികൾക്ക് നൽകിയിട്ട് വാക്‌സിന് വില ഈടാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. വാക്‌സിൻ വില, ഓക്‌സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നയപരമായ സാഹചര്യത്തിൽ കേസ് മെയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

Read More

ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 18 പേർ മരിച്ചു

  ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 രോഗികൾ മരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന അമ്പതോളം പേരെ രക്ഷപ്പെടുത്തി. കൊവിഡ് വാർഡിലുണ്ടായിരുന്ന രോഗികളാണ് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ നാല് നിലയുള്ള ആശുപത്രിയുടെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും 18 പേർ മരിച്ചിരുന്നു.

Read More