Headlines

സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിക്ക് വൈ കാറ്റഗറി സുരക്ഷ നൽകുമെന്ന് നരേന്ദ്രമോദി സർക്കാർ

  കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന്റെ ഇന്ത്യയിലെ വിതരണക്കാരായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദർ പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം. സുരക്ഷ വേണമെന്ന് സെറം ആവശ്യപ്പെട്ടതോടെയാണ് വൈ കാറ്റഗറി തന്നെ നൽകാൻ മോദി സർക്കാർ തീരുമാനിച്ചത് കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പൂനെവാലക്ക് ഭീഷണിയുണ്ടെന്ന് സെറം പറഞ്ഞിരുന്നു. കൊവിഷീൽഡിന് രാജ്യത്ത് മൂന്ന് വില നിശ്ചയിച്ചാണ് കമ്പനി നൽകുന്നത്. കേന്ദ്രസർക്കാരിന് 150 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600…

Read More

ബിഗ് ബോസ് താരം ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു

  ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായ ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു മരണം. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്നു എന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ചാണോ മരണമെന്ന കാര്യത്തിലും ആശങ്കയുള്ളതിനാൽ ടെസ്റ്റ് റിസൽറ്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് കുടുംബമെന്ന് ഡിംപലിന്റെ സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ മജിസിയ ഭാനു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ വിവരം അറിയിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ചാനലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു….

Read More

കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

Read More

യുപി സർക്കാരിന് തിരിച്ചടി; സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി

  മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി. ഡൽഹി എയിംസ്, ആർഎംഎൽ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചികിത്സക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാർ ശക്തമായി എതിർത്തു. കാപ്പന് മഥുരയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിൽ സാഹചര്യം രൂക്ഷമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ…

Read More

ഹർജി പരിഗണിക്കാനിരിക്കെ സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി; കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ

  യുപി പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നത് തടയാൻ നീക്കവുമായി യുപി സർക്കാർ. മഥുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖിനെ മഥുര ജയിലിലേക്ക് മാറ്റി. കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കാപ്പന് മുറിവേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാപ്പന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭാര്യയും പത്ര പ്രവർത്തക യൂനിയനും സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുപി സർക്കാരിന്റെ നീക്കം യുപി…

Read More

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അംഗീകരിച്ചാൽ കേരളത്തിലെ 12 ജില്ലകളിൽ ലോക്ക് ഡൗൺ വരും

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 150ലധികം ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഈ നിർദേശം പരിഗണിക്കുകയാണെങ്കിൽ സംസ്ഥാനം അക്ഷരാർഥത്തിൽ മുഴുവനായി ലോക്ക് ഡൗണിലേക്ക് നീങ്ങും കേരളത്തിലെ പതിനാല് ജില്ലകളിൽ 12ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. പത്തനംതിട്ട, കൊല്ലം ജില്ലകൾ മാത്രമാകും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാകുക. മറ്റെല്ലാ ജില്ലകളും സമ്പൂർണ അടച്ചിടലിനെ നേരിടേണ്ടി വരും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24…

Read More

രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകൾ

  രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. ഖഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി പ്രതിദിന കൊവിഡ് മരണം മൂവായിരം പിന്നിട്ടു. 3293 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,79,97,267 ആയി ഉയർന്നു 1,48,17,371 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം…

Read More

മോദി അല്ലെങ്കിൽ പിന്നെയാര് എന്ന് സംശയമുള്ളവർ ഗൂഗിളിൽ പിണറായി എന്ന് തിരയുക: കന്നഡ നടൻ ചേതൻ

  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടൻ ചേതൻ കുമാർ. ട്വിറ്ററിലൂടെയാണ് ചേതന്റെ അഭിനന്ദനം. മോദി അല്ലെങ്കിൽ പിന്നെ ആര് എന്ന് ചോദിക്കുന്നവർ ഗൂഗിളിൽ പിണറായി വിജയൻ എന്ന് തിരഞ്ഞുനോക്കാൻ ചേതൻ പറയുന്നു കൊവിഡിന്റെ ആദ്യതംരഗത്തിൽ കേരളം പാഠം ഉൾക്കൊണ്ടു. ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ കേരളം തിളങ്ങുന്ന അപവാദമാകുന്നു. കേരളം ഓക്‌സിജൻ പ്ലാന്റുകൾക്കായി പണം ചെലവഴിച്ചു. വിതരണം 58 ശതമാനം വർധിപ്പിച്ചു. കർണാടകക്കും ഗോവക്കും തമിഴ്‌നാടിനും ഓക്‌സിജൻ വിതരമം…

Read More

രാജ്യത്തെ 150 ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് നിർദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിനോട് മറ്റ് വകുപ്പുകൾക്ക് എതിരഭിപ്രായമുണ്ട്. ഇതോടെയാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തീരുമാനിച്ചത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകൾ ലോക്ക് ഡൗണിലേക്ക് പോയാൽ…

Read More

താനെയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു

മുംബൈ താനെയിലെ ആശുപത്രിയിൽ തീപിടിത്തം. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് അപകടമുണ്ടായത്. നാല് രോഗികൾ മരിച്ചു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ നിന്ന് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More