Headlines

24 മണിക്കൂറിനിടെ 3.52 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2812 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി. 2812 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,95,123 ആയി. നിലവിൽ 28,13,658 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 2,19,272 പേർ ഇന്നലെ രോഗമുക്തരായി. 1,43,04,382 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. പുതിയ കേസുകളിൽ പകുതിയിലേറെയും…

Read More

വാക്‌സിൻ സൗജന്യമാക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

  18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേന്ദ്രത്തിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ വാഗ്ദനം ചെയ്യുകയാണ്. സംസ്ഥാനങ്ങൾക്ക് നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിന് അനുസരിച്ച് വില…

Read More

60,000ത്തിലധികം രോഗികള്‍; 143 മരണം: സമ്പൂർണ്ണ ലോക്ക്ഡൗൺ, തീരുമാനം ഇന്ന്

  ബംഗളൂരു: രാജ്യമെങ്ങും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. മഹാരാഷ്ട, തമിഴ്നാട്, കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളിൽ അധികവും. രണ്ടുദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് 60,000ലധികം പേര്‍ക്ക്. 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകളുടെ ക്രമാതീതമായ വർദ്ധനവിൽ ആശങ്കയിലാണ് സംസ്ഥാനം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ബി…

Read More

വാക്‌സിൻ വേണോ പണം വേണം; 18 വയസിന് മുകളിലുള്ളവർ വാക്‌സിന് പണം നൽകണം

  ന്യൂ ഡെൽഹി: 18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക. കേന്ദ്ര…

Read More

551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു

  രാജ്യത്തെ ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി 551 പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. ജില്ലാതലത്തിൽ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്റുകൾ സഹായകമാകും. ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്‌സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കും നടപടിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു

Read More

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

  ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഡൽ​ഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് വക്സിനേഷൻ ഊർജിതമാക്കുകയും ആരോ​ഗ്യ രം​ഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Read More

പേടിപ്പിക്കുന്ന കണക്കുകൾ: 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2767 മരണം

രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 2767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,92,311 ആയി ഉയർന്നു. 2,17,113 പേർ കൂടി കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,40,85,110 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 14.09 കോടി…

Read More

കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി; സീരിയൽ നടി അറസ്റ്റിൽ

കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടി ഷനാ കത്വെ അറസ്റ്റിൽ. 24കാരിയായ ഷനാ, കാമുകൻ നിയാസ് ഹമീദ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ് രാകേഷിന്റെ മൃതദേഹം ധാർവാഡിന് സമീപത്തെ വനത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഷനായും നിയാസും തമ്മിലുള്ള ബന്ധം രാകേഷ് എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിന് ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ച് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

Read More

കൊവാക്‌സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്ക്; സംസ്ഥാനങ്ങള്‍ക്ക് 600 രൂപ: സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ

  ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ വില എത്രയെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ കൊവാക്‌സിന് 1200 രൂപയാണ് നല്‍കേണ്ടത്. കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കിയത്. ഇനി നിര്‍മ്മിക്കാനിരിക്കുന്ന പകുതിയില്‍ അധികം വാക്‌സിനും കേന്ദ്രത്തിന് തന്നെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വില…

Read More

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം: 384 പേരെ സൈന്യം രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ 8 പേർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. സുംന പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് അപകടമുണ്ടായത്. ചമോലി ജില്ലയിലെ മലയോര മേഖലയായ ജോഷിമത്ത് സെക്ടറിലെ സുംന പ്രദേശത്താണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കരസേന അറിയിച്ചു. കരയിൽ ഒന്നിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. അപകടം BRO ക്യാമ്പിലേക്കുള്ള റോഡ് പ്രവേശനം തടസ്സപ്പെടുത്തി. ഇതിന്റെ ഫലമായി രക്ഷാപ്രവർത്തനം തടസ്സപ്പെടുകയുണ്ടായി. റോഡ് പ്രവർത്തനം…

Read More