18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേന്ദ്രത്തിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്‌സിൻ നൽകുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു
പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ വാഗ്ദനം ചെയ്യുകയാണ്. സംസ്ഥാനങ്ങൾക്ക് നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിന് അനുസരിച്ച് വില നിശ്ചയിക്കാനും പൂർണസ്വാതന്ത്ര്യമുണ്ട്.
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ക്വാട്ടയിൽ നിന്ന് വാക്‌സിൻ ആർക്കും നേരിട്ട് നൽകില്ല. സംസ്ഥാനങ്ങൾ വഴി മാത്രമേ വിതരണം ചെയ്യുകയെന്നും ഹർഷവർധൻ പറഞ്ഞു. അസം, യുപി, മധ്യപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്‌സിൻ സൗജന്യമായി നൽകുന്നത്.